കൽപറ്റ: കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ ചിറമൂല, നിരവിൽപുഴ, മട്ടിലയം, കുഞ്ഞോം, മണപ്പാട്ടിൽ, പിലാക്കാവ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ ആറു വരെ . ആദിവാസി സാക്ഷരത: മുട്ടിൽ പഞ്ചായത്ത് സംഘാടകസമിതി ഏഴിന് കൽപറ്റ: ആദിവാസി സാക്ഷരത പരിപാടിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ കോളനികളിൽ സാക്ഷരത ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സംഘാടക സമിതി ജൂലൈ ഏഴിന് ഉച്ചക്ക് രണ്ടുമണിക്ക് മുട്ടിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ : വാടകക്ക് കെട്ടിടം ആവശ്യമുണ്ട് കൽപറ്റ: ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾക്കായി മൂന്നു പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുടങ്ങുന്നതിനായി കെട്ടിടം വാടകക്ക്നൽകാൻ തയാറുള്ള ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നഗര പരിധിയിൽ ഒരു കിലോമീറ്ററിനുള്ളിൽ 2500 ചതുരശ്ര അടിയിൽ കുറയാത്ത മതിയായ ടോയ്ലറ്റ് സൗകര്യമുള്ള കോൺക്രീറ്റ് കെട്ടിടമായിരിക്കണം. വൈദ്യുതി, കുടിവെള്ളം, റോഡ് സൗകര്യമുണ്ടായിരിക്കണം. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കെട്ടിടങ്ങൾക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിെൻറ പകർപ്പ്, നികുതി ശീട്ടിെൻറ പകർപ്പ്, സമ്മതപത്രം സഹിതം കെട്ടിട ഉടമയുടെ മേൽവിലാസം, ഫോൺ നമ്പർ, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, ടോയ്ലറ്റിെൻറ എണ്ണം, കെട്ടിടത്തിെൻറ വിസ്തീർണം, പ്രതീക്ഷിക്കുന്ന വാടക, മറ്റ് വിശദാംശങ്ങൾ അടങ്ങുന്ന അപേക്ഷ കൽപറ്റ സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡി.പി. ഓഫിസിൽ ജൂലൈ 13നകം നൽകണം. ഫോൺ: 04936 202232.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.