തകർന്നുതകർന്ന്​ മുട്ടിൽ^മേപ്പാടി റോഡ്​, കൂനിന്മേൽ കുരുവായി ബസ്​ സമരം

തകർന്നുതകർന്ന് മുട്ടിൽ-മേപ്പാടി റോഡ്, കൂനിന്മേൽ കുരുവായി ബസ് സമരം *ദേശീയപാത ഉപരോധമടക്കമുള്ള പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് തകർന്നുതകർന്ന് മുട്ടിൽ-മേപ്പാടി റോഡ്, കൂനിന്മേൽ കുരുവായി ബസ് സമരം കൽപറ്റ: മുട്ടിൽ-മേപ്പാടി റോഡ് പാടേ തകർന്ന് ഗതാഗതം ദുഷ്കരമായിട്ടും അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കോൺഗ്രസ് (െഎ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളുടെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധമടക്കമുള്ള പ്രക്ഷോഭപരിപാടികൾ നടത്തും. ജില്ലയിലെ പ്രമുഖ ഗ്രാമീണറോഡുകളിലൊന്നാണ് മുട്ടിൽ-മേപ്പാടി റോഡ്. കോഴിക്കോട്-ബംഗളൂരു ദേശീയപാതെയയും കോഴിക്കോട്-ഉൗട്ടി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡ് പതിറ്റാണ്ടുകളായി അധികൃതർ തുടരുന്ന അവഗണന കാരണം ഒട്ടും വികസനമില്ലാത്ത അവസ്ഥയിലാണ്. അർഹമായ പരിഗണന നൽകി റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ല. ഇതിനിടയിലും ഉള്ള റോഡ് മുഴുവൻ തകർന്ന് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളായി. മഴയത്ത് കൊച്ചുകുളങ്ങൾ പോലെ ഒേട്ടറെ ചളിക്കുഴികൾ രൂപപ്പെടുകയാണ്. കാൽനട പോലും ഏറെ ദുഷ്കരമായ അവസ്ഥയിലായ റോഡി​െൻറ അറ്റകുറ്റപ്പണി നടത്താൻ പോലുമുള്ള നടപടികൾ സ്വീകരിക്കുന്നില്ല. 16 കിലോമീറ്റർ വരുന്ന റോഡിൽ നെടുമ്പാല മുതൽ മുട്ടിൽ വരെ ടാറും മെറ്റലും ഇളകിമാറി റോഡ് ഇല്ലെന്ന പ്രതീതിയാണുള്ളത്. ഒന്നു മുതൽ നാലു വരെ വാർഡുകളിലായി 15ഒാളം ആദിവാസി കോളനികളുള്ള മേഖലയിൽ നൂറുകണക്കിന് പട്ടികവർഗവിഭാഗക്കാരും കൂലിപ്പണിക്കാരും ചെറുകിട കർഷകരുമടങ്ങുന്നവരാണ് ഇൗ റോഡി​െൻറ ഗുണഭോക്താക്കൾ. റോഡി​െൻറ ദുരവസ്ഥ കാരണം പ്രദേശത്തെ ജനങ്ങളെല്ലാം ദുരിതത്തിലാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ, പൊട്ടിപ്പൊളിഞ്ഞ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുക്കംകുന്ന്-കൽപറ്റ റൂട്ടിലെ സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലസമരം ആരംഭിച്ചിരിക്കുകയാണ്. കടുത്ത ബുദ്ധിമുട്ടുകളാണ് ബസ്സമരം സൃഷ്ടിച്ചിട്ടുള്ളത്. തൃക്കൈപ്പറ്റ, മാണ്ടാട്, കുട്ടമംഗലം, വെള്ളിത്തോട്, നെല്ലിമാളം, മുക്കംകുന്ന്, ഉപ്പുപാറ, നെടുമ്പാല തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തരാവശ്യങ്ങൾക്ക് മറ്റിടങ്ങളിലേക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ബസ്സമരം കാരണം കൽപറ്റ, മേപ്പാടി, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലടക്കം പഠിക്കുന്ന ഒരുപാട് വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. ആദിവാസികൾ അടക്കമുള്ളവർക്ക് ആശുപത്രിയിൽ പോകാനോ ജോലിക്കുപോകാനോ ഒന്നും കഴിയുന്നില്ല. ജനങ്ങളെ കഷ്ടത്തിലാക്കിയ ബസ് സമരത്തിന് അറുതി വരുത്താൻ അധികൃതർ കർശനനടപടി സ്വീകരിക്കണം. റോഡി​െൻറ നവീകരണത്തിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 16.25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞില്ല. എൽ.ഡി.എഫ് സർക്കാർ വന്നശേഷം റോഡ് നവീകരിക്കുന്നതിനോ റോഡിലെ കുഴിയടക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല. പി.ഡബ്ല്യു.ഡിയിൽ അന്വേഷിച്ചാൽ കരാർ പൂർത്തിയായില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇടക്കിടെ ഇതുവഴി സഞ്ചരിക്കുന്ന സ്ഥലം എം.എൽ.എക്ക് റോഡി​െൻറ ശോച്യാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെങ്കിലും പ്രശ്നപരിഹാരത്തിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി ഒ.വി. റോയ്, മേപ്പാടി മണ്ഡലം ജന. സെക്രട്ടറി വി.എസ്. ബെന്നി, ബി.പി. ബെന്നി, ബൂത്ത് പ്രസിഡൻറുമാരായ ടി. കൃഷ്ണരാജ്, പി.ആർ. കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അപേക്ഷ ഓൺലൈൻ വഴി മാത്രം പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ജൂലെ 20 മുതൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ എന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.