ഫോറസ്റ്റ് ഓഫിസ് അടച്ചുപൂട്ടി നാട്ടുകാരുടെ പ്രതിഷേധം കാവുംമന്ദം ടൗണിൽ റോഡ് ഉപരോധിച്ചു പരിക്കേറ്റ സാബുവിന് 75,000 രൂപ നഷ്ടപരിഹാരം നൽകും കാവുംമന്ദം/മാനന്തവാടി: ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമായ തരിയോട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. ഒമ്പതാംമൈല്‍ സ്വദേശിയായ വേങ്ങച്ചോട്ടില്‍ സാബുവിനെയാണ്(40) കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച രാവിലെ ആേറാടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത ക്ഷീരസംഘത്തില്‍ പാൽ നല്‍കാനായി പോകുന്ന വഴിക്കാണ് റോഡില്‍ നിന്ന് കാട്ടാനയുടെ ആക്രമണമുണ്ടായത്. തുടയെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ ആദ്യം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തരിയോട് വനത്തില്‍ നിന്ന് തകര്‍ന്ന വൈദ്യുതി ഫെന്‍സിങ് മറികടന്ന് ജനവാസപ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി കൃഷികള്‍ക്ക് നാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച യുവാവിനുനേരെ ആക്രമണമുണ്ടായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ആക്രമണത്തിൽ പ്രകോപിതരായ നാട്ടുകാർ സുഗന്ധഗിരി സെക്ഷന് കീഴിലുള്ള ഫോറസ്റ്റ് ഓഫിസ് രാവിലെ അടച്ചുപൂട്ടി പ്രതിഷേധിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെതുടര്‍ന്ന് ഓഫിസിനുള്ളിലെ ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് രാവിലെ പേത്താടെ കാവുംമന്ദം ടൗണില്‍ റോഡ് ഉപരോധിച്ചു. ജില്ലയിലെ ഉന്നതഅധികാരികള്‍ സ്ഥലത്തെത്തി ചർച്ചനടത്തണമെന്നായിരുന്നു സമരക്കാരുടെആവശ്യം.11.30 ഓടെ സ്ഥലത്തെത്തിയ കല്‍പറ്റ തഹസില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി, ഡിവൈ.എസ്.പി മുഹമ്മദ്ഷാഫി എന്നിവരും സമരക്കാരുമായി ചര്‍ച്ച നടത്തി വൈകീട്ട് ഡി.എഫ്.ഒയെ ഉള്‍െപ്പടുത്തി യോഗം വിളിക്കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. വൈകീട്ട് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടന്ന ചര്‍ച്ചയില്‍ എത്രയും പെട്ടെന്ന് തരിയോട് ഒമ്പതാം മൈല്‍ മുതല്‍ പാറത്തോട് വരെയുള്ള ഭാഗങ്ങളില്‍ തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് പുനഃസ്ഥാപിക്കാമെന്നും ഈ ഭാഗത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാമെന്നും ആറ് പുതിയ വാച്ചര്‍മാരെക്കൂടി നിയമിക്കാമെന്നും പരിക്കേറ്റ സാബുവിന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, വൈത്തിരി തഹസില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി, റേഞ്ച് ഓഫിസര്‍ അനൂപ്കുമാര്‍ എന്നിവരും തരിയോട് പഞ്ചായത്ത് പ്രസിഡൻറ് റീനാ സുനില്‍, പി.ജി. ഷിബു, ടി.കെ. ദേവസ്യ, ജോണി മണക്കാല, ജയന്ത്കുമാര്‍, ബാലകൃഷ്ണന്‍, ടി.കെ. മോഴ്‌സ്, ബിന്‍സി സണ്ണി തുടങ്ങിയവരും പങ്കെടുത്തു. WEDWDL19 തരിയോട് കാട്ടാനശല്യത്തിനെതിരെ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ കാവുംമന്ദത്ത് റോഡ് ഉപരോധിക്കുന്നു തരിയോട് പഞ്ചായത്തിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണമുണ്ടായത് ഏഴു തവണ കാവുംമന്ദം: കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഏഴ് തവണയാണ് കാട്ടാന ആക്രമണം തരിയോട് പഞ്ചായത്തിെൻറ പ്രധാന മേഖലകളായ എട്ടാംമൈൽ,പാറത്തോട്,ബൈബിൽ ലാൻഡ് ,ചെകുത്താൻ പാലം തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളത്. തരിയോട് മേഖലയിൽ ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായി മാറിയ കാട്ടാന ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ ഭാഗമായ ലേഡിസ് സ്മിത്ത് വനമേഖലയിൽ നിന്ന് നാട്ടിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതിെനാപ്പം മനുഷ്യരെ ആക്രമിക്കുന്നതും പതിവായി. 2013-14 വർഷത്തിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങാതിരിക്കാൻ ഏഴ് ലക്ഷം രൂപ െചലവിട്ട് ഹൈെടക് രീതിയിലുള്ള കമ്പിവേലി സ്ഥാപിച്ചിട്ടുെണ്ടങ്കിലും ഈ വൈദ്യുതി വേലിയും തകർത്താണ് ആനകൾ എത്തുന്നത്. ആനകൾ എത്തിെല്ലന്ന് പറഞ്ഞ് കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഥാപിച്ച ഹൈടെക് ഫെൻസിങ് പലതും സോളാർ പാനലിൽ നിന്ന് നേരിട്ട് വൈദ്യുതി ലഭിക്കാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനം നിലച്ചമട്ടാണ്. വൈകീട്ടോടെ നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം കർഷകരുടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ വൻ തോതിൽ നാശം വരുത്തിയാണ് പുലർച്ചയോടെ മടങ്ങുന്നത്. കാട്ടനകളുടെ താണ്ഡവത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം സംഭവിക്കുമ്പോഴും നഷ്ടപരിഹാരം ലഭിക്കുന്നത് വിരളമാണ്. ഇഞ്ചി,വാഴ, കമുക്, പച്ചക്കറികൾ എന്നീവിളകളും നശിപ്പിക്കുന്ന ആനകളെ തുരത്തുന്നതിന് പടക്കം പൊട്ടിച്ചുള്ള പതിവ് വിദ്യകൾ ഇപ്പോൾ ഏൽക്കുന്നില്ല. ആനശല്യത്തിനുപുറമെ എട്ടാംമൈൽ പാറത്തോട് ഭാഗത്ത് കഴിഞ്ഞദിവസം 15 വയസ്സ് ചെന്ന പിടിയാന െചരിഞ്ഞ സംഭവവും ഉണ്ടായിരുന്നു. കാട്ടാനശല്യം, അടിയന്തര നടപടി സ്വീകരിക്കണം -മുസ്‌ലിം ലീഗ് കാവുംമന്ദം: തരിയോട് പ്രദേശത്ത് രൂക്ഷമായ കാട്ടാനശല്യത്തിനെതിരെ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ പാല്‍ കൊടുക്കുന്നതിന് റോഡിലിറങ്ങിയ തരിയോട് വേങ്ങച്ചുവട്ടില്‍ സാബു എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. പ്രദേശത്തെ നിരവധി വീടുകളും കാര്‍ഷികവിളകളും കാട്ടാനകള്‍ നശിപ്പിക്കുന്നത് നോക്കിനില്‍ക്കാനേ പ്രദേശ വാസികള്‍ക്ക് കഴിയുന്നുള്ളൂ. വൈത്തിരി പൊഴുതന പടിഞ്ഞാറത്തറ റോഡില്‍ പാറത്തോട് മുതല്‍ തരിയോട് പത്താംമൈല്‍ വരെയുള്ള ഭാഗങ്ങളില്‍ വാഹന യാത്രക്കാര്‍ക്കും ഏറെ ഭീഷണിയായിരിക്കുകയാണ് കാട്ടാനകള്‍. നിരവധി പ്രതിഷേധ സമരങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നെങ്കിലും ശാശ്വതപരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിന് വനം വകുപ്പിന് സാധിച്ചിട്ടില്ല. ഫെന്‍സിങ് പോലെയുള്ള പ്രതിരോധ പ്രവൃത്തികള്‍ ചെയ്തിരുന്നെങ്കിലും അതെല്ലാം പ്രവര്‍ത്തനരഹിതമാണ്. റെയില്‍ ഫെന്‍സിങ്, കല്‍മതില്‍ അടക്കമുള്ള പ്രതിരോധപദ്ധതികളും രാത്രികാലങ്ങളില്‍ വനം വകുപ്പ്് ജീവനക്കാരുടെ സാനിധ്യവും പ്രദേശത്ത് വേണമെന്നും അതോടൊപ്പം പരിക്കേറ്റ യുവാവിെൻറ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വീടുകളും കാര്‍ഷികവിളകളും നശിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. പി. ബഷീര്‍, ഷമീം പാറക്കണ്ടി, കെ.എസ്. സിദ്ധീഖ്, പി. ബീരാന്‍, പി. ഹംസ, പി. മൂസഹാജി, ഇ. മൊയ്തു എന്നിവർ സംസാരിച്ചു. അടിയന്തരസഹായം അനുവദിക്കണം കാവുമന്ദം: തരിയോട് പഞ്ചായത്തിലെ പത്താം മൈൽ, പതിനൊന്നാം മൈൽ, എട്ടാംമൈൽ, പാറത്തോട് പ്രദേശങ്ങളിലെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണണമെന്ന് ബി.ജെ.പി കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായ സാബുവിന് അടിയന്തരസഹായം അനുവദിക്കണം. നിരന്തരം ആനശല്യമുണ്ടായിട്ടും സർക്കാർ ഈ പ്രദേശത്തെ അവഗണിച്ചു. രണ്ട് സ്കൂളുകൾ, ആശുപത്രി, പള്ളി എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളും മറ്റു യാത്രക്കാരും ഈ പ്രദേശത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്. ഇനിയും ആപത്തുകൾ സംഭവിക്കുന്നതിന് മുമ്പ് ശക്തമായ നടപടി സ്വീകരിക്കണം. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ശ്രീനിവാസൻ, പി.ആർ. ബാലകൃഷ്ണൻ, ടി.എം. സുബിഷ്, ജയന്ത്കുമാർ, കെ.പി. ശിവദാസ്, വി.ആർ. വിജയൻ, അനിത നാരായണൻ, രാമൻ മൂട്ടല, രാമൻ കൊളി മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.