ഫ്ലാഗ് ഓഫ് ചെയ്തു കൽപറ്റ: സംസ്ഥാന സർക്കാറിെൻറ പുതിയ മദ്യനയത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രേട്ടറിയറ്റ് മാര്‍ച്ചിനുള്ള ജില്ലയില്‍ നിന്നുള്ള വാഹനം ജില്ല ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. എല്ലാ ബാറുകൾക്കും തുറക്കാനുള്ള അനുമതി നൽകിയ സർക്കാറിെൻറ തീരുമാനം മദ്യലോബിയുമായുള്ള അവിശുദ്ധബന്ധത്തിെൻറ ഉദാഹരണമാണ്. ജനറല്‍ സെക്രട്ടറി സി.കെ. ഹാരിഫ്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, എ.പി. മുസ്തഫ, വി.എം. അബൂബക്കര്‍ , ഹാരിസ് കാട്ടിക്കുളം, നിയോജകമണ്ഡലം ഭാരവാഹികളായ യൂനുസലി പനമരം, ആരിഫ് തണലോട്ട്, സി.ടി. ഹുനൈസ്, ഹുസൈന്‍ കുഴിനിലം എന്നിവര്‍ സംസാരിച്ചു. WEDWDL18 യൂത്ത് ലീഗ് സെക്രേട്ടറിയറ്റ് മാര്‍ച്ചിനുള്ള ജില്ലയില്‍ നിന്നുള്ള വാഹനം ജില്ല ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.