മോദിയുടെ യാത്രകൾ 'ഉലകംചുറ്റും വാലിബനെ' ഓർമിപ്പിക്കുന്നു –സുധ സുന്ദരരാമൻ

മോദിയുടെ യാത്രകൾ 'ഉലകം ചുറ്റും വാലിബനെ' ഓർമിപ്പിക്കുന്നു -സുധ സുന്ദരരാമൻ വടകര: എം.ജി. രാമചന്ദ്രൻ അഭിനയിച്ച 'ഉലകം ചുറ്റും വാലിബൻ' എന്ന സിനിമയെ ഓർമിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ഉലകംചുറ്റലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമൻ. ഇപ്പോൾ ഇസ്രായേലിലാണ് മോദി എത്തിയിരിക്കുന്നത്. തൊട്ടടുത്ത ഫലസ്തീനിലെ ജനങ്ങളെങ്ങനെ കഴിയുന്നുവെന്ന് മോദി ചിന്തിച്ചിരുന്നോ വെന്ന് സംശയമാണെന്ന് അവർ പറഞ്ഞു. സി.പി.എം നേതാവ് സി.എച്ച്. അശോക​െൻറ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം. ദയാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ, ആർ. ഗോപാലൻ, പി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.