പേരാമ്പ്ര: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൂട്ടായ്മ മുൻ എം.എൽ.എ കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ബീഫ് ഫെസ്റ്റ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു. ടി. ശ്രീജ അധ്യക്ഷത വഹിച്ചു. പി. പ്രസന്ന, അജിത കൊമ്മിണിയോട്ട്, ഇന്ദുലേഖ, കെ.പി. ഭാർഗവി, സി.ടി. സമിത, ആർ. വസന്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.