താമരശ്ശേരി ചുരത്തിലെ മഴയാത്ര ജൂലൈ 29ന്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നടന്നുവരുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും മഴയാത്ര ഇത്തവണ ജൂലൈ 29ന് നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജലം, ഊര്‍ജം, പരിസരശുചിത്വം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മഴയാത്ര. വിവിധ വിദ്യാലയങ്ങൾ പരിസ്ഥിതി സന്ദേശ അവതരണങ്ങള്‍ നടത്തും. 29ന് രാവിലെ 9.30ന് ലക്കിടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 11.30ന് പ്രകൃതിദര്‍ശനയാത്ര ആരംഭിക്കും. യാത്രയുടെ ഭാഗമായി യു.പി, ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി-പരിസ്ഥിതി- ജൈവ വൈവിധ്യ വിഷയത്തില്‍ പെയിൻറിങ് മത്സരം സംഘടിപ്പിക്കും. 15ന് രാവിലെ 10.30ന് മാനാഞ്ചിറ ഗവ. മോഡല്‍ ഹൈസ്കൂളിലാണ് മത്സരം. രജിസ്ട്രേഷന് 9745030398 എന്ന നമ്പറില്‍ ബന്ധപ്പെടാം. വിജയികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം 23, 24, 25, 26 തീയതികളില്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കും. കേരള പ്രകൃതിസംരക്ഷണഏകോപനസമിതി, നാഷനല്‍ ഗ്രീന്‍കോര്‍, -വിദ്യാലയ പരിസ്ഥിതി ക്ലബുകൾ, പൊതുവിദ്യാഭ്യാസം, വനം, ആരോഗ്യ വകുപ്പുകള്‍, പുതുപ്പാടി,- വൈത്തിരി ഗ്രാമപഞ്ചായത്തുകൾ, വിവിധ പരിസ്ഥിതി സംഘടനകള്‍ , ദര്‍ശനം സാംസ്കാരിക വേദി എന്നിവയാണ് മഴയാത്ര സംഘടിപ്പിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ പ്രഫ. ശോഭീന്ദ്രന്‍, കെ.പി.യു. അലി, ടി.വി. രാജൻ, ഡോ. എന്‍. സിജേഷ്, എം.എ. ജോണ്‍സണ്‍, മണലില്‍ മോഹനന്‍ , എ. ശ്രീവത്സന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.