കോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തിൽ കുറവില്ല. ബുധനാഴ്ച മാത്രം ഡെങ്കി സ്ഥിരീകരിച്ചത് 28 പേർക്കാണ്. 115 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. കക്കോടിയിൽ അഞ്ചുപേർക്കും ബേപ്പൂർ, തലക്കുളത്തൂർ, ചേളന്നൂർ എന്നിവിടങ്ങളിൽ നാലു വീതം പേർക്കും പുതിയാപ്പ, അത്തോളി, കാക്കൂർ, കുതിരവട്ടം എന്നിവിടങ്ങളിൽ രണ്ടു പേർക്കും കൊളത്തൂർ, ഉള്ള്യേരി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷം ജില്ലയിൽ ഡെങ്കി സ്ഥിരീകരിച്ചവരുടെ എണ്ണം 460 ആയി. സംശയിക്കുന്ന കേസുകൾ 4137 ആണ്. തിരുവണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും മറ്റു രണ്ടുപേർക്ക് സംശയിക്കുകയും ചെയ്തിട്ടുണ്ട്. എലിപ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത് 83 േപർക്കാണ്. കൊമ്മേരിയിൽ ഒരാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. 115 പേർക്ക് ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചു. പനി ബാധിച്ച് ജില്ലയിൽ ബുധനാഴ്ച മാത്രം ചികിത്സ തേടിയത് 3277 പേരാണ്. 53 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ഇതുവരെ 1,43,889 പേർ പനിക്ക് ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.