കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നൊരുക്കം പുരോഗമിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അറിയിച്ചു. ഇൗമാസം 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര സെമിനാറുകൾ, ദേശീയ ഗവേഷകസംഗമം, ഇന്ത്യൻ സർവകലാശാല അസോസിയേഷെൻറ സഹകരണത്തോടെ വൈസ് ചാൻസലർമാരുടെ ദേശീയ സമ്മേളനം, സുവനീർ പ്രകാശനം, പൂർവവിദ്യാർഥി സംഗമം, നൊേബൽ ജേതാക്കളുൾപ്പെട്ട േഫ്രാണ്ടിയർ പ്രഭാഷണ പരമ്പര, കാമ്പസിലെയും കോളജുകളിലെയും വിദ്യാർഥികൾക്കായി സംസ്ഥാന-ദേശീയതല മത്സരങ്ങൾ, അധ്യാപക-അനധ്യാപക ജീവനക്കാർക്കായി കായിക മത്സരങ്ങൾ തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.