അനുശോചനവുമായി നേതാക്കൾ ഷർവാനിയുടെ വീട്ടിൽ കുറ്റ്യാടി: കഴിഞ്ഞ ദിവസം നിര്യാതനായ ഗായകൻ ഹമീദ് ഷർവാനിയുടെ വീട് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി സന്ദർശിച്ചു. യു.ഡി.എഫ് നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, ശ്രീജേഷ് ഊരത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇ.കെ. വിജയൻ എം.എൽ.എ, ഹുസൈൻ മടവൂർ, മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു. അനുശോചിച്ചു കുറ്റ്യാടി: ഷർവാനിയുടെ നിര്യാണത്തിൽ ചെറിയ കുമ്പളം പ്രവാസി കൂട്ടായ്‌മ അനുശോചന യോഗം നടത്തി. ടി.കെ. ജമാൽ അധ്യക്ഷത വഹിച്ചു. കെ.കെ. രവി, എ. നസീർ, എ.കെ. അബ്ദുസലാം, കെ.കെ. അശോകൻ, വി.വി. സലിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.