വിദ്യാര്‍ഥികള്‍ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന 1.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പൂവ്വാട്ടുപറമ്പ് മായിന്‍കോട്ട് താഴം വീട്ടില്‍ ജംഷാദ് (35) ആണ് പൊലീസി​െൻറ പിടിയിലായത്. കോഴിക്കോട് നോർത്ത് അസി. കമീഷണർ പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, എസ്.ഐ ഹബീബുല്ല, സീനിയര്‍ സി.പി.ഒ ഷാജി, സി.പി.ഒമാരായ എം. ഷാലു, പി. ഷാഫി എന്നിവരടങ്ങിയ സംഘം ആനക്കുഴിക്കരയില്‍ െവച്ച് ജംഷാദിനെ പിടികൂടുകയായിരുന്നു. പാലക്കാട് നിന്നും കഞ്ചാവ് കൊണ്ടുവന്ന് മെഡിക്കല്‍ കോളജ്, കൊടുവള്ളി ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.