​സി.എച്ച്. അശോക​ൻ അനുസ്​മരണം

േകാഴിക്കോട്: കേരള എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന സി.എച്ച്. അശോക​െൻറ നാലാം ചരമവാർഷികം എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കായി തീപാറുന്ന പോരാട്ടങ്ങൾ നടത്തിയ നേതാവായിരുന്ന സി.എച്ച് അശോകനെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണൻ സാംസ്കാരിക പ്രഭാഷണവും യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. േപ്രംകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രാജചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം. മുരളീധരൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. സത്യൻ സ്വാഗതവും ജോയൻറ് സെക്രട്ടറി പി.പി. സന്തോഷ് നന്ദിയും പറഞ്ഞു. photo: pk 03
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.