കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ സ്റ്റേ ഡ്യൂട്ടിക്കാർ താമസസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. താമസിക്കാൻ അഡ്മിൻ ബ്ലോക്കിൽ വിശാലമായ ഹാൾ ഉണ്ടെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. 32 കെ.എസ്.ആർ.ടി.സി ബസുകളിലും അയൽസംസഥാന ബസുകളിലുമായി െഡ്രെവർമാരും കണ്ടക്ടർമാരുമടക്കം 80ലധികം ജീവനക്കാർ ഒാരോ ദിവസവും രാത്രി താമസത്തിന് ഇവിടെ എത്തുന്നുണ്ട്. പൊതുശൗചാലയത്തിനു മുന്നിലാണ് ഇവർ ഇപ്പോൾ രാത്രി കഴിയുന്നത്. കോഴിക്കോട്ടുനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഡിപ്പോകൾ ആവശ്യമായ സൗകര്യം ഒരുക്കുേമ്പാഴാണ് നാം പുറന്തിരിഞ്ഞുനിൽക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാലാണ് താമസസൗകര്യം തുറക്കാത്തതാണെന്നാണ് അറിയുന്നത്. ഹാളുകളിലെ ശൗചാലയങ്ങളെങ്കിലും തുറന്നുകൊടുക്കമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.