ജി.എസ്​.ടിയുടെ ​പേരിൽ വിലക്കയറ്റം: ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി

കോഴിക്കോട്: ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതി​െൻറ മറവിൽ ഉൽപന്നങ്ങൾ വില കൂട്ടി വിൽക്കുന്നുണ്ടെന്ന പരാതിയിൽ ലീഗൽ മെട്രോളജി വകുപ്പി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി ഉത്തരമേഖല ഡെപ്യൂട്ടി കൺട്രോളറുടെ ഉത്തരവ് പ്രകാരം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. കൃത്യമായ വിലാസം, തൂക്കം, തീയതി എന്നിവ രേഖപ്പെടുത്താത്ത ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെയാണ് കേസെടുത്തത്. ആദ്യഘട്ടത്തിൽ പ്രധാനമായും അരി, പലവ്യഞ്ജനക്കടകളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ അരി, പാൽ, ചൈനീസ് നിർമിത വസ്തുക്കൾ എന്നിവ നിയമാനുസൃതമായല്ല വിൽപന നടത്തുന്നതെന്ന് കണ്ടെത്തി. ആദ്യഘട്ട പരിശോധനയിൽ അമിത വിലയീടാക്കിയ ഉൽപന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ഉത്തരമേഖല ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ രാമപ്രസാദ ഷെട്ടി പറഞ്ഞു. ലീഗൽ മെട്രോളജി അസി. കൺട്രോളർ, ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ വിവിധ സംഘങ്ങളായാണ് ജില്ലകളിൽ പരിശോധന നടത്തിയത്. ജി.എസ്.ടി നടപ്പാക്കിയതി​െൻറ മറവിൽ വിവിധ ഉൽപന്നങ്ങളുടെ വില അന്യായമായി വർധിപ്പിച്ച് വിൽപന നടത്തുന്നതായി വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു. പല ഉൽപന്നങ്ങൾക്കും ജി.എസ്.ടിയുടെ പേരിൽ എം.ആർ.പിയെക്കാൾ വില ഈടാക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ലീഗൽ മെട്രോളജി വകുപ്പിനോട് പരിശോധന കർശനമാക്കാൻ നിർദേശിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.