സൂചികകൾ നേരിയ നഷ്​ടത്തിൽ

മുംബൈ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ആഗോള ഒാഹരിവിപണിയെ നഷ്ടത്തിലാക്കിയത് ഇന്ത്യൻ സൂചികകളെയും ബാധിച്ചു. സെൻസെക്സ് -11.83 പോയൻറ് നഷ്ടത്തിൽ 31,209.79ലും നിഫ്റ്റി -1.70 പോയൻറ് നഷ്ടം നേരിട്ട് 9,613.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്്. ഇടപാടുകളുടെ ആദ്യഘട്ടത്തിലുണ്ടാക്കിയ നേട്ടം സെൻസെക്സ് അവസാന മണിക്കൂറുകളിൽ കൈവിടുകയായിരുന്നു. ആക്സിസ് ബാങ്ക്, ഹീറോ മോേട്ടാകോർപ് തുടങ്ങിയവയുടെ ഒാഹരികൾ നഷ്ടത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.