കെ.എസ്.യു കലക്ടറേറ്റ് ഓഫിസ് മാർച്ചിൽ സംഘർഷം; മൂന്നു പേർക്ക് പരിക്ക്

lead പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു കോഴിക്കോട്: സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് വർധനക്കെതിരെയും തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കെ.എസ്.യുവി​െൻറ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. സമരക്കാരെ നേരിടാൻ കലക്ടറേറ്റി​െൻറ മുഖ്യകവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ കെ.എസ്.യു പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായി നൂറോളം പ്രവർത്തകർ 12.50ഒാടെയാണ് കലക്ടറേറ്റിൽ എത്തിയത്. പ്രകടനമെത്തുന്നതിനു മുമ്പുതന്നെ പൊലീസ് ബാരിക്കേഡ് വെച്ച് വഴി അടച്ചിരുന്നു. കനത്ത പൊലീസ് ബന്ദവസിനിടെ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ കവാടത്തിൽ പൊലീസ് തടഞ്ഞു. ഇരച്ചെത്തിയ പ്രവർത്തകർ ഒരു ബാരിക്കേഡ് മറിച്ചിട്ടു. അടുത്തത് മറിച്ചിടാൻ ശ്രമിക്കവെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. അതിനിടെ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തിനിടെ നിലത്തുവീണ പ്രവർത്തകർ ഉള്ളിലേക്ക് കൊടികെട്ടിയ വടികളെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. നോർത്ത് എ.സി.പി ഇ.പി. പൃഥ്വിരാജ്, നടക്കാവ് സി.െഎ അഷ്റഫ്, എസ്.െഎ സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി റംഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ജയ്സൽ അത്തോളി, സുരേഷ് രാമനാട്ടുകര, വി.ടി. സൂരജ് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ജെറിൽ ബോസ് നന്ദിപറഞ്ഞു. പടം: ab 2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.