പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. പാലച്ചുവട് കുലുപ്പ കോളനിയിലെ മലേൽ മീത്തൽ ശ്രീജിത്ത് (31) ആണ് പിടിയിലായത്. പതിനേഴുകാരിയുടെ വീടിന് സമീപം ജോലിക്കെത്തിയ ഇയാൾ കുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് തെൻറ കൂടെ വന്നില്ലെങ്കിൽ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബന്ധുവീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ബന്ധുവീട്ടുകാർ അവിടെ നിന്ന് ഒഴിവാക്കി. പിന്നീട് വീടിന് സമീപത്തെ കാടുനിറഞ്ഞ തോട്ടത്തിൽ പകൽ സമയം നിർത്തുകയും രാത്രി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പൊലീസ് പിടിയിലാകുമെന്ന ഘട്ടം വന്നപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. നാടുവിടാൻ ഒരുങ്ങുേമ്പാഴാണ് പൊലീസ് പിടിയിലായത്. സി.െഎ. കെ. ഉണ്ണികൃഷ്ണൻ, എ.എസ്.െഎ ബാബു, എസ്.സി.പി പ്രദീപൻ, എം.പി. ശ്യാം, പ്രേമൻ മുചുകുന്ന്, കോൺസ്റ്റബിൾമാരായ കെ. റാഷിദ്, ശ്രീലത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. prathi sreejith പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശ്രീജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.