മദ്യലോബിക്ക് അടിയറവെക്കാനുള്ള നീക്കം നേരിടുമെന്ന്​

മദ്യലോബിക്ക് അടിയറവെക്കാനുള്ള നീക്കം നേരിടുമെന്ന് കോഴിക്കോട്: പൂട്ടിയ ബാറുകൾ തുറക്കാൻ ടൂറിസത്തെ കരുവാക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന നേതാക്കളായ അജിത് കുമാർ, ആസാദ്, അഷറഫ് വള്ളിയാട് മുഹമ്മദലി ഓങ്ങല്ലൂർ, നാസർ വെള്ളയിൽ, നജീബ് വയനാട്, നൗഫൽ തടത്തിൽ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുതിയ ബാറുകൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തികഞ്ഞ ജനവഞ്ചനയും പ്രതിഷേധാർഹവുമാണ്. കേരള ജനതയെ മദ്യലോബികൾക്ക് അടിയറവെക്കാനുള്ള ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് കേന്ദ്രനേതാക്കൾ വോട്ടർമാർക്ക് നൽകിയ ഉറപ്പി​െൻറ ലംഘനമാണ് പുതിയ മദ്യനയമെന്നും അവർ പറഞ്ഞു. ഹമീദ് ഷർവാനിയുടെ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷർവാനിയുടെ നിര്യാണത്തിൽ കേരള മാപ്പിള കല അക്കാദമി അനുശോചിച്ചു. പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് അക്രം, ട്രഷറർ എം.എ. റഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.