കോളനികളുടെ ശോച്യാവസ്ഥ: ജില്ല കലക്ടർ നടപടി തുടങ്ങി കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ കോളനികളിലെ ജീവിതാന്തരീക്ഷം വിലയിരുത്താനും സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനുമായി ജില്ല കലക്ടർ യു.വി. ജോസ് കോളനികളിൽ സന്ദർശനം നടത്തി. ജില്ലയുടെ കിഴക്കൻ മേഖലകളിലെ പട്ടികവർഗ കോളനികളിലാണ് കലക്ടറുടെ സന്ദർശനം. കോളനികളിൽ മഴക്കാലത്ത് കഴിയുന്നവർ അനുഭവിക്കുന്ന വിഷമതകൾ 'മാധ്യമം' കോഴിക്കോട് ലൈവിൽ പ്രസിദ്ധീകരിച്ചിരുന്നു. പദ്ധതികൾ നടപ്പാകാത്തതിനെപ്പറ്റിയും ശോച്യാവസ്ഥയെപ്പറ്റിയുമായിരുന്നു വാർത്ത. ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികൾ കലക്ടറെ അനുഗമിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണംചേരി, വള്ളുവർകുന്ന് കോളനികളിലാണ് സന്ദർശനം നടത്തിയത്. വിവിധ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച അഡീഷനൽ ൈട്രബൽ സബ് പ്ലാൻ പദ്ധതിയുടെ പുരോഗതി അവലോകനംചെയ്തു. കാക്കണംചേരി കോളനിയിലെ 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും വള്ളുവർകുന്ന് കോളനിയെ അംബേദ്കർ കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നടപടിയുണ്ടാവും. വട്ടച്ചിറ കോളനിയിലെ കുട്ടികൾക്കായി സാമൂഹിക പഠനമുറി ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജില്ല ൈട്രബൽ ഡെവലപ്മെൻറ് ഓഫിസർ ബി. രാജീവ് കുമാർ, കോടഞ്ചേരി ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസർ എ. ഷമീർ, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ ആയിഷ, കിർത്താഡ്സ് ഡയറക്ടർ ബിന്ദു എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.