തിരുവാഭരണം മോഷ്​ടിച്ച ശാന്തിക്കാരൻ പിടിയിൽ

തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ പിടിയിൽ കുന്ദമംഗലം: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ശാന്തിക്കാരനായ വയനാട് വടുവൻചാൽ അജി നിവാസിൽ അജിത്ത്കുമാറിനെ (32)യാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തമംഗലം പൂളക്കോട് വിഷ്ണുനരസിംഹക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്ന് കഴിഞ്ഞമാസം 27ന് രാത്രിയിലാണ് മോഷണം നടന്നത്. അഞ്ചുദിവസം മുമ്പാണ് ഇയാൾ പൂളക്കോട് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ചേർന്നത്. വിഗ്രഹത്തിലെ സ്വർണ നെക്ലേസ്, സ്വർണ ലോക്കറ്റ്, മുത്തുമാല എന്നിവയടക്കം രണ്ട് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മോഷണം നടന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് നിന്ന് മുങ്ങിയ ശാന്തിക്കാരനെ ഫോൺ ലൊക്കേഷൻ മനസ്സിലാക്കിയാണ് കുന്ദമംഗലം എസ്.െഎ. രജീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ആഭരണങ്ങൾ കോടഞ്ചേരിയിലെ ജ്വല്ലറിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൈയേറ്റം ചെയ്തു കുന്ദമംഗലം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച രാവിലെ 10 ന് കുന്ദമംഗലം അങ്ങാടിയിൽ മുക്കം റോഡ് ജങ്ഷനിലാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോേട്ടക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും മുക്കം ഭാഗത്തുനിന്ന് കോഴിക്കോേട്ടക്ക് വരുകയായിരുന്ന സ്വകാര്യ ബസും ജങ്ഷനിൽ തമ്മിലുരസിയതാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ സത്യനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.