കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂർ റോഡിലെ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിനുനേരെ ബോംബെറിഞ്ഞ് ജില്ല സെക്രട്ടറി പി. മോഹനനെ വധിക്കാന്‍ ശ്രമിച്ചതുൾപ്പെടെ കേസിെൻറ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ട ശേഷമാണ് അന്വേഷണം ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവിെൻറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി വിപിന്‍ദാസാണ് കേസ് അന്വേഷിക്കുക. വധശ്രമം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നോർത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘമായിരുന്നു അന്വേഷിച്ചത്. സംഭവം നടന്നതിനു പിന്നാലെ സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥിനെ മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. സി.പി.എം നിർദേശിച്ച തരത്തിൽ അന്വേഷണം നടത്താത്തതാണ് കമീഷണറെ മാറ്റാനിടയാക്കിയത് എന്നായിരുന്നു കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ആരോപണം. കേസുമായി ബന്ധപ്പെട്ട് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ സി.സി.ടി.വി ദൃശ്യം, സ്ഫോടനം നടന്ന സമയത്തെ ഫോൺ കാൾ വിവരങ്ങൾ എന്നിവ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ജൂൺ ഒമ്പതിനാണ് അജ്ഞാതര്‍ ഒാഫിസിനുനേരെ രണ്ട് സ്റ്റീൽ ബോംബുകെളറിഞ്ഞത്. ഇതിൽ ഒന്നാണ് പൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.