മാലിന്യ ശുചീകരണം: അധികൃതർ കൈയൊഴിഞ്ഞപ്പോൾ ജനകീയ ശുചീകരണം ഫലം കണ്ടുതുടങ്ങി

നാദാപുരത്തെ മാലിന്യ പ്രശ്നം അധികൃതർ കൈയൊഴിഞ്ഞപ്പോൾ ജനകീയ ശുചീകരണം ഫലം കണ്ടുതുടങ്ങി നാദാപുരം: മാലിന്യക്കൂമ്പാരം കാരണം വഴിനടക്കാനാവാതെ പൊറുതിമുട്ടിലായ ജനം നാദാപുരത്ത് ശുചീകരണവുമായി രംഗത്ത്. നാദാപുരം ടൗണിലാണ് ജനകീയ ശുചീകരണം ആരംഭിച്ചത്. ഇതിനകം രണ്ടു ഘട്ടങ്ങളിലായി നടന്ന ശുചീകരണത്തിന് ജനകീയ പിന്തുണ വർധിച്ചു. വ്യാപാരി സംഘടനകളും സന്നദ്ധ സംഘടന പ്രവർത്തകരും പിന്തുണയുമായി രംഗത്തിറങ്ങി. സാമൂഹിക പ്രവർത്തകരായ എരോത്ത് ഷൗക്കത്ത്, ഡോ. ഹമീദ് പുതിയോട്ടിൽ, പൂലത്ത് സിറാജ്, പി.കെ. ലത്തീഫ്, സി.വി. ഹമീദ്, ആർ.കെ. ഹമീദ്, പുത്തൻപീടികയിൽ മൊയ്തു, നരിക്കോളിൽ അഷ്റഫ്, തയ്യിൽ അന്ത്രു, മടത്തിൽ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം തുടങ്ങിയത്. ഇത് ഫലം കണ്ടുതുടങ്ങിയതോടെ മാതൃക കൂട്ടായ്മയാണ് നാദാപുരത്ത് രൂപപ്പെട്ടത്. ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാൻറ് പ്രദേശവാസികളുടെ ഉപരോധം കാരണം പൂട്ടിയതോടെയാണ് അധികൃതർക്ക് കീറാമുട്ടിയായി മാലിന്യപ്രശ്നം മാറിയത്. നാദാപുരം, കല്ലാച്ചി ടൗണുകളാണ് മാലിന്യം കുമിഞ്ഞുകൂടി വൻ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നത്. പഞ്ചായത്തധികൃതരാവട്ടെ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ നിസ്സംഗരായി നിൽക്കുകയാണ്. ഇതിനിടയിലാണ് ജനകീയ കൂട്ടായ്മ മാലിന്യം നീക്കം ചെയ്ത് മുന്നോട്ട് വന്നത്. പുളിക്കൂൽ റോഡ്, എക്സ്ചേഞ്ച് റോഡ് എന്നിവിടങ്ങളിലെ മാലിന്യം ഇതിനകം കോരി വൃത്തിയാക്കി സഞ്ചികളിൽ കെട്ടിവെച്ചു. ജനങ്ങളിൽനിന്ന് പണം പിരിച്ച് ലോറികളിൽ സംസ്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കാനാണ് പദ്ധതി. രണ്ടാംഘട്ട ശുചീകരണ പരിപാടി വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പടം: nada 10 നാദാപുരത്ത് നടക്കുന്ന ജനകീയ മാലിന്യ ശുചീകരണം വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.