നടുവണ്ണൂർ പഞ്ചായത്തിനെതിരെ കെട്ടിടയുടമകളുടെ വായ മൂടിക്കെട്ടി പ്രതിഷേധം നടുവണ്ണൂർ: പഞ്ചായത്തിനെതിരെ കെട്ടിടയുടമകളുടെ വായ മൂടിക്കെട്ടി പ്രതിഷേധം. പഞ്ചായത്ത് അധികൃതർ കെട്ടിടയുടമകൾക്കെതിരെ ജനദ്രോഹ നടപടികൾ നടത്തുന്നുവെന്നാരോപിച്ചാണ് ബിൽഡിങ് ഓണേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മയും വായ മൂടിക്കെട്ടി പ്രകടനവും നടത്തിയത്. ജില്ല പ്രസിഡൻറ് വള്ളിൽ ജമാൽ, ജില്ല സെക്രട്ടറി ചെക്കോട്ടി വെളുത്തേടത്ത്, നടുവണ്ണൂർ യൂനിറ്റ് വൈസ് പ്രസിഡൻറ് ഒ.എം. ഭാസ്കരൻ, സെക്രട്ടറി ഒ.എം. മോഹൻകുമാർ, കെ.പി. ഗോപാലൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി. വെള്ളിയാഴ്ച പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗ്ലാസ് പെയിൻറിങ് പരിശീലനം തുടങ്ങി നടുവണ്ണൂർ: പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ കോട്ടൂർ എ.യു.പി സ്കൂളിൽ വിദ്യാർഥികൾക്കായി ഗ്ലാസ് പെയിൻറിങ്ങിൽ പരിശീലനം തുടങ്ങി. ഓരോ മാസവും ഒരു തൊഴിൽ കുട്ടികളെ പഠിപ്പിക്കും. കുട്ടികൾക്കൊപ്പം അമ്മമാരും പങ്കാളികളായി. ആർട്ടിസ്റ്റ് ബാബു സൂര്യകാന്തി, സ്കൂൾ അധ്യാപിക കെ. സബിത എന്നിവർ പരിശീലനം നൽകി. ഒഴിവുദിവസങ്ങളിലാണ് പരിശീലനം. വിപണിയിൽ 300 രൂപക്ക് മുകളിലുള്ള പെയിൻറിങ്ങുകൾ 100 രൂപയിൽ താഴെ നിർമാണ ചെലവിലാണ് കുട്ടികൾ നിർമിക്കുന്നത്. ഇതിെൻറ പ്രദർശനവും വിൽപനയും സംഘടിപ്പിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. കഴിഞ്ഞ വർഷങ്ങളിൽ സോപ്പ് നിർമാണം, കുട നിർമാണം, പാഴ്വസ്തുക്കളിൽനിന്ന് ചവിട്ടി നിർമാണം, ബുക്ക് ബൈൻഡിങ് എന്നിവയിൽ പരിശീലനം നൽകിയിരുന്നു. സോപ്പ് വിൽപനയിലൂടെ കോട്ടൂർ പെയിൻ ആൻഡ് പാലിയേറ്റിവിന് സാമ്പത്തികസഹായം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.