പരാതിക്കാരനോട് പണം ആവശ്യപ്പെട്ട എ.എസ്.ഐ അറസ്​റ്റിൽ

പള്ളുരുത്തി: സ്വകാര്യ ബസ് കണ്ടക്ടറോട് കൈക്കൂലി ആവശ്യപ്പെട്ട പള്ളുരുത്തി ട്രാഫിക് എ.എസ്.ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മുളവുകാട് സ്വദേശി സി.സി. അജിത്കുമാറാണ് (46) പിടിയിലായത്. ഫോർട്ട്കൊച്ചി-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ കണ്ടക്ടറായ കോട്ടയം എരുമേലി സ്വദേശി വിജയകുമാറി​െൻറ പരാതിയിലാണ് വിജിലൻസ് കേസ്. കഴിഞ്ഞ ഏപ്രിലിൽ ബസിലെ ജോലിക്കിടയിൽ വീണ് വിജയകുമാറി​െൻറ കൈ ഒടിഞ്ഞിരുന്നു. അന്നു മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി വിജയകുമാർ കോടതിയിൽ കേസ് നൽകി. ഇത്പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പള്ളുരുത്തി ട്രാഫിക് പൊലീസിന് നിർദേശം നൽകുകയായിരുന്നു. കേസി​െൻറ ചുമതല അജിത്കുമാറിനായിരുന്നു. പല തവണ ഇയാളെ വന്ന് കണ്ടെങ്കിലും ഓരോ തവണയും വിവിധ ഒഴിവുകൾ പറഞ്ഞ് മടക്കി വിടുകയായിരുന്നു. ഒടുവിൽ മഹസർ എഴുതണമെങ്കിൽ 3000 രൂപ എ.എസ്.ഐ ആവശ്യപ്പെട്ടു. കണ്ടക്ടർ ഈ വിവരം വിജിലൻസ് ഡിവൈ.എസ്.പി. എം.എൻ. രമേശ്കുമാറിനെ രേഖാമൂലം അറിയിച്ചു. വിജിലൻസ് കൈമാറിയ പണം എ.എസ്.ഐക്ക് കൈമാറുന്നതിനിെട പള്ളുരുത്തി ട്രാഫിക് സ്റ്റേഷൻ പരിസരത്ത് കാത്തിരുന്ന വിജിലൻസ് സംഘം ഓഫിസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിജിലൻസ് കൊച്ചി യൂനിറ്റ് ഡിവൈ.എസ്പി എം.എൻ. രമേശ് കുമാർ, സി.ഐ. കെ.വി ബെന്നി, എസ്.ഐമാരായ സത്യപ്പൻ, മനോജ്, ഹരിക്കുട്ടൻ, ഇസ്മയിൽ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതിയെ ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.