സൗഹൃദത്തി​െൻറ സമാന്തരലോകം സൃഷ്​ടിക്കുന്നതാണ് വായന ^കെ.ഇ.എൻ

സൗഹൃദത്തി​െൻറ സമാന്തരലോകം സൃഷ്ടിക്കുന്നതാണ് വായന -കെ.ഇ.എൻ സൗഹൃദത്തി​െൻറ സമാന്തരലോകം സൃഷ്ടിക്കുന്നതാണ് വായന -കെ.ഇ.എൻ നന്തിബസാർ: സൗഹൃദത്തി​െൻറ സമാന്തരലോകം സൃഷ്ടിക്കുന്നതാണ് വായനയെന്നും, ചത്തവനുവേണ്ടി കരഞ്ഞും കൊന്നവന്‌ കൈകൊടുത്തും ജീർണത ബാധിച്ച ഒരു സമൂഹമായി 2014ന് ശേഷം ഇന്ത്യ മാറിക്കൊണ്ടിരിക്കയാണ് എന്നും ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്. പുറക്കാട് ഹിറ സ​െൻറർ നാടിനു സമർപ്പിക്കുന്നതിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷ എന്നവാക്കിനു ഗോരക്ഷയെന്ന പദാവലി രൂപംകൊള്ളുമ്പോൾ കൊന്ന് കൊലവിളിക്കുന്ന ജനാധിപത്യ വിരുദ്ധതക്ക് അംഗീകാരം ലഭിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ റിസർച് ആൻഡ് ഡെവലപ്മ​െൻറ് വകുപ്പ് തലവൻ അബ്ദുറഹ്മാൻ പുറക്കാട് അധ്യക്ഷത വഹിച്ചു. കടത്തനാട്ട് നാരായണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജി.ഐ.ഒ മുൻ സംസ്ഥാന പ്രസിഡൻറ് പി. റുക്‌സാന, സി. കുഞ്ഞമ്മദ്, ഇ. കുമാരൻ, എം.കെ. നായർ, സി. ലുഖ്മാൻ എന്നിവർ സംസാരിച്ചു. പി.കെ. അസ്ഹർ സ്വാഗതവും സുമയ്യ ഖമറുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.