മലബാർ സ്​പോർട്​സ്​ അക്കാദമിക്ക്​ അൽമുർഷിദി ഫൗണ്ടേഷ​െൻറ സഹായം

കോഴിക്കോട്: നിരവധി ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത പുല്ലൂരാംപാറയിലെ മലബാർ സ്പോർട്സ് അക്കാദമിക്ക് അൽമുർഷിദി ഫൗണ്ടേഷൻ ഒാഫ് ഇന്ത്യയുടെ സഹായം. അത്ലറ്റിക്സിൽ ടോമി ചെറിയാ​െൻറ നേതൃത്വത്തിൽ 66 കുട്ടികളും വോളിബാളിൽ ടി.ടി. ജോസഫി‍​െൻറ നേതൃത്വത്തിൽ 30 കുട്ടികളുമാണ് അക്കാദമിയിൽ പരിശീലനം നടത്തുന്നത്. നിരവധി പരാധീനതകൾക്കിടയിൽ അൽ മുർഷിദി ഫൗണ്ടേഷ‍​െൻറ സഹായം അക്കാദമിക്ക് മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാരോ വർഷവും ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ മീറ്റുകളിൽ പെങ്കടുക്കുന്ന കായിക താരങ്ങളുടെ മുഴുവൻ ചെലവും സ്പോർട്സ് ഉപകരണങ്ങളുടെയും ജഴ്സിയുടെയും ചെലവും ഫൗണ്ടേഷൻ വഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ സി.കെ. മുഹമ്മദ് ശാഫി, എ.കെ. ഫൈസൽ, പി.ടി. അഗസ്റ്റിൻ, ടി.ടി. കുര്യൻ, ടോമി ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.