ബേപ്പൂർ ഹാർബറിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തണം

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഹെഡ്ലോഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഹാർബർ ചുമട് സെക്ഷൻ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. നൂറുകണക്കിന് പേർ തൊഴിലെടുക്കുകയും നിരവധിപേർ വന്നുപോകുന്നതുമായ ഹാർബറിൽ ശുദ്ധജലം, വെളിച്ച സംവിധാനം, വിശ്രമകേന്ദ്രം, പ്രാഥമിക കൃത്യങ്ങൾക്ക് മതിയായ സൗകര്യങ്ങൾ എന്നിവയില്ല. സൗകര്യങ്ങളേർപ്പെടുത്തി ഹാർബർ വികസനപ്രക്രിയക്ക് ആക്കംകൂട്ടാൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ല െസക്രട്ടറി പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി. സുധീർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് ടി. മൊയ്തീൻ കോയ, ഏരിയ സെക്രട്ടറി കെ. സിദ്ധാർഥൻ, പി. പ്രകാശൻ, പി.എ. സലീം, സുഭാഷ്, പി.പി. ഷാജി എന്നിവർ സംസാരിച്ചു. കെ. രമേശൻ സ്വാഗതവും എ എം. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.