കോഴിക്കോട്: യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ വേതന വർധനക്കുവേണ്ടിയുള്ള സത്യഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് അന്വേഷി പ്രസിഡൻറ് കെ. അജിത സമരപ്പന്തലിലെത്തി. കലക്ടറേറ്റിന് മുന്നിൽ ഏഴ് ദിവസമായി തുടരുന്ന നഴ്സുമാരുടെ സത്യഗ്രഹ പന്തലിലാണ് അജിതയെത്തിയത്. അവകാശങ്ങൾക്കുവേണ്ടി സമരം നടത്തുക തന്നെ വേണമെന്നും നഴ്സിങ് മേഖലയിൽ പുരുഷന്മാരെ മാനേജ്മെൻറ് നിയമിക്കാത്തത് സമരങ്ങൾക്ക് നേതൃത്വം വഹിക്കുമെന്ന ഭീതി കൊണ്ടാണെന്നും അവർ പറഞ്ഞു. അന്വേഷി അംഗങ്ങളായ വിക്ടോറിയ, ഷീബ, എലിസബത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. യുനൈറ്റഡ് നഴ്സസ് അസോ. ജില്ല സെക്രട്ടറി മിനി ബോബി, പ്രസിഡൻറ് അനു ജോൺ എന്നിവർ അജിതയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.