കോഴിക്കോട്: ഗോത്ര ജനതയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചേവായൂർ കിർത്താഡ്സ് കാമ്പസിൽ ത്രിദിന . ചൊവ്വാഴ്ച രാവിലെ 10ന് പുരുഷൻ കടലുണ്ടി എം.എൽ.എ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. അനീഷ സുരേന്ദ്രൻ, ബിന്ദു ബാലൻ എന്നിവർ സംസാരിച്ചു. ഡോ. പ്രദീപ് കുമാർ സ്വാഗതവും വി. നൈന നന്ദിയും പറഞ്ഞു. പ്ലസ് വൺ, ഡിഗ്രി സമാന്തര വിദ്യാർഥിനികൾക്ക് ഫീസിളവ് കക്കോടി: ചേളന്നൂർ േബ്ലാക്കിനു കീഴിലെയും കോർപറേഷൻ എലത്തൂർ ഡിവിഷനിലെയും സമാന്തര വിദ്യാഭ്യാസം തേടുന്ന വിദ്യാർഥിനികൾക്ക് ഫീസിളവ് ആനുകൂല്യം. പ്ലസ് വൺ ഒാപൺ സ്കൂൾ വിഭാഗത്തിലും, ബി.എ, ബി.കോം വിദൂരവിദ്യാഭ്യാസത്തിനും നിർബന്ധിതരാകുന്ന എസ്.സി-എസ്.ടി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികൾ, മറ്റു സംവരണവിഭാഗം എന്നിവർക്കാണ് ചേളന്നൂർ േബ്ലാക് നൽകുന്ന സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിൽ ഫീസിനത്തിൽ ഇളവ് ലഭിക്കുക. വിമൻസ് കോളജ് കക്കോടിയിൽ പഠനം ആഗ്രഹിക്കുന്നവർക്കാണ് വാർഡ് അംഗങ്ങളുടെ സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിൽ ആനുകൂല്യം. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് പകുതി ഫീസ് ആനുകൂല്യമുണ്ട്. പഠനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾ ജൂലൈ 10നുള്ളിൽ രേഖകൾ കോളജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9048450584.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.