യൂത്ത് പാർലമെൻറ്: നടുവണ്ണൂർ ഗവ. എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം കോഴിക്കോട്: പാർലമെൻററി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന തലത്തിൽ നടത്തിയ യൂത്ത് പാർലമെൻറ് മത്സരത്തിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. 140 നിയമസഭ നിയോജക മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് ജില്ലതല മത്സരത്തിൽ പെങ്കടുത്തത്. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 28 സ്കൂളുകളാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 86 പോയൻറ് നേടി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണ ഇൗ വിദ്യാലയം സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ. എച്ച്.എസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. പാർലമെൻറിെൻറ പ്രധാന അജണ്ടകളായ പ്രസിഡൻറിെൻറ നയപ്രഖ്യാപനം, അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, റിപ്പോർട്ട് സമർപ്പണം, ശ്രദ്ധക്ഷണിക്കൽ, നിയമനിർമാണം തുടങ്ങിയവ അവതരിപ്പിച്ചാണ് മത്സരത്തിൽ പെങ്കടുത്തത്. ഒന്നാം സ്ഥാനം നേടിയ ടീം ആഗസ്റ്റിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ നിയമസഭ ഹാളിൽ ഒന്നര മണിക്കൂർ നീളുന്ന യൂത്ത് പാർലമെൻറ് അവതരിപ്പിക്കും. സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകനും പാർലമെൻറ് കോഒാഡിനേറ്ററുമായ വാഴോത്ത് സുേരഷിെൻറ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്. പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുൽ ഹമീദ് കുട്ടികൾക്ക് മധുരം നൽകി. പടം ndr school യൂത്ത് പാർലമെൻറ് മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ നടുവണ്ണൂർ ഗവ. ഹയർ െസക്കൻഡറി സ്കൂൾ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.