വാർഷികാഘോഷം നാളെ കോഴിക്കോട്: പ്രഥമ മലബാർ കോൺഗ്രസ് കമ്മിറ്റിയുടെ കോഴിക്കോട് സമ്മേളനത്തിെൻറ 100-ാം വാർഷികം വ്യാഴാഴ്ച രാവിലെ പത്തിന് ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിെൻറ 100-ാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടുകൂടിയാണ് ജില്ല കോൺഗ്രസ് കമ്മിറ്റി ആഘോഷിക്കുന്നത്. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, മുൻ മന്ത്രിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, എം. കമലം, കെ.പി.സി.സി, ഡി.സി.സി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.