പി.എൻ. പണിക്കർ അനുസ്​മരണവും ക്വിസ്​ മത്സരവും

കോഴിക്കോട്: വിവര പൊതുജന സമ്പർക്ക വകുപ്പ്, ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തി​െൻറ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖരൻ ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല സെക്രട്ടറി എം. രാജൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം ടി.വി. ബാലൻ നിർവഹിച്ചു. എൻ.ഇ. ബാലകൃഷ്ണ മാരാർ, വി. അബ്ദുൽ റസാഖ്, ഡോ. കെ. ഷീല, കെ. ലേഖ, എം.ടി. സേതുമാധവൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ സ​െൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെ. മുഹമ്മദ് റഷീദ് ഒന്നാം സ്ഥാനവും ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂളിലെ വി.എസ്. മൃണാൾ രണ്ടാം സ്ഥാനവും നേടി. േപ്രാവിഡൻസ് ഗേൾസ് ഹൈസ്കൂളിലെ വി. സ്വാതിക്കാണ് മൂന്നാം സ്ഥാനം. കൈയെത്തും ദൂരത്ത്: ജില്ല കലക്ടറുടെ അദാലത്തുകൾ നാളെ മുതൽ കോഴിക്കോട്: പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നീ ഓഫിസുകളിലും കൃഷി ഓഫിസുകൾ, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസ്, റവന്യൂ ഡിവിഷനൽ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും 2017 ഏപ്രിൽ 30 വരെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ സ്ഥലത്തെ വീട് നിർമാണത്തിന് അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ തീർപ്പുകൽപിക്കുന്നതിന് ജില്ല കലക്ടറുടെ അദാലത്തുകൾക്ക് 'കൈയെത്തും ദൂരത്ത്' ജൂലൈ ആറിന് തുടക്കമാവും. രാവിലെ 9.30 മുതലാണ് അദാലത്. ഇൗ മാസം ആറിന് കോഴിക്കോട് ബ്ലോക്ക് ഓഫിസിലാണ് അദാലത്. രാവിലെ കോഴിക്കോട് കോർപറേഷൻ, കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കുകൾ, രാമനാട്ടുകര, ഫറോക്ക് നഗരസഭകൾ എന്നിവയിലെയും ഉച്ചക്ക് കൊടുവള്ളി, ചേളന്നൂർ ബ്ലോക്കുകൾ, കൊടുവള്ളി, മുക്കം നഗരസഭകൾ എന്നിവയിലെയും അപേക്ഷകൾ പരിഗണിക്കും. ജൂലൈ ഏഴിന് പന്തലായനി ബ്ലോക്ക് ഓഫിസിലാണ് അദാലത്. രാവിലെ കൊയിലാണ്ടി നഗരസഭ, പന്തലായനി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളിലെയും ഉച്ചക്ക് പേരാമ്പ്ര, മേലടി ബ്ലോക്കുകൾ, പയ്യോളി നഗരസഭ എന്നിവയിലെയും അപേക്ഷകൾ പരിഗണിക്കും. ജൂലൈ 11ന് വടകര ബ്ലോക്ക് ഓഫിസിൽ നടക്കുന്ന അദാലത്തിൽ രാവിലെ വടകര, തൂണേരി ബ്ലോക്കുകൾ, വടകര നഗരസഭ എന്നിവയിലെയും ഉച്ചക്ക് കുന്നുമ്മൽ, തോടന്നൂർ ബ്ലോക്കുകളിലെയും പരാതികൾ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.