രാമനാട്ടുകര-വെങ്ങളം ബൈപാസ്: അമിതവേഗത നിയന്ത്രിക്കാൻ പൊലീസ് കർശന നടപടിയെടുക്കണം -മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസിൽ വാഹനങ്ങളുെട അമിത വേഗത നിയന്ത്രിക്കാൻ പൊലീസ് കർശനനടപടി എടുക്കണമെന്നും പ്രധാന ജങ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് സിറ്റി പൊലീസ് കമീഷണർക്കും ജില്ല കലക്ടർക്കും നിർദേശം നൽകി. ബൈപാസിൽ അപകടങ്ങൾ തുടർക്കഥയായതോടെ നെല്ലിക്കോട് സ്വദേശി പറമ്പത്തുവീട്ടിൽ ചന്ദ്രശേഖരൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് നിർദേശം. ബൈപാസിെൻറ ഇരുവശത്തുമുള്ള കാടുകൾ വെട്ടി ഗാർഡ് സ്േറ്റാൺ പെയിൻറ് ചെയ്ത് അപകടങ്ങൾ ഒഴിവാക്കണം, റോഡ് ഉയർന്നുനിൽക്കുന്ന ഭാഗങ്ങളിൽ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും റിഫ്ലക്ടറുകളും സ്ഥാപിക്കണം, ട്രാഫിക് ജോലികൾക്കായി 24 മണിക്കൂറും പൊലീസിെൻറ സേവനം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും കമീഷൻ നൽകി. ഒളവണ്ണ, രാമനാട്ടുകര പ്രദേശങ്ങളുൾപ്പെടുന്ന ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും കമീഷൻ നിർദേശം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമിച്ച ബൈപാസിൽ നിരവധി അശാസ്ത്രീയതകളുണ്ടെന്നും ഇതാണ് അപകടങ്ങൾക്കിടയാക്കുന്നെതന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. റോഡ് നാലുവരിപ്പാതയാക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിച്ചുവരുന്നതായി കമീഷൻ മുമ്പാകെ കലക്ടർ യു.വി. ജോസ് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അമിത വേഗത നിയന്ത്രിക്കുന്നതിന് റബ്ൾ സ്ട്രിപ് സ്ഥാപിച്ചതായും കാമറയുപയോഗിച്ച് അമിത വേഗത്തിലോടുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവരുന്നതായും നാലുമണിക്കൂർ ഡ്യൂട്ടിക്ക് ഹൈവേ പൊലീസിനെ നിയോഗിച്ചതായും സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.