മാലിന്യ നിർമാർജന കൺവെൻഷൻ

കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയായ ശുദ്ധി ക്ലീൻ കോഴിക്കോട് സൗത്തി​െൻറ ഭാഗമായുള്ള കൺവെൻഷൻ കോവൂർ പി.എൻ.ബി ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം ശുദ്ധി പ്രൊജക്ട് കോ-ഓഡിനേറ്റർ സി.ടി.സക്കീർ ഹുസൈൻ പദ്ധതി വിശദീകരണം നടത്തി. മുൻ കൗൺസിലർ എം. മോഹനൻ, സർവിസ് പ്രൊവൈഡേഴ്സ് പ്രതിനിധികളായ കെ.പി. നൗഫൽ, പി. അരുൺ കുമാർ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.