'ബേക്കേഴ്​സ്​ ടെക്​നോളജി ഫെയർ ^2017' ജൂലൈ ഏഴ്​ മുതൽ

'ബേക്കേഴ്സ് ടെക്നോളജി ഫെയർ -2017' ജൂലൈ ഏഴ് മുതൽ 'ബേക്കേഴ്സ് ടെക്നോളജി ഫെയർ -2017' ജൂലൈ ഏഴ് മുതൽ കോയമ്പത്തൂർ: ജില്ല ബേക്കറി അസോസിയേഷൻ, സൊസൈറ്റി ഒാഫ് ഇന്ത്യൻ ബേക്കേഴ്സ്, സിനർജി എക്സ്പോഷേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് 'ബേക്കേഴ്സ് ടെക്നോളജി ഫെയർ -2017' ജൂലൈ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ അവിനാശി റോഡിലെ പീളമേട് കൊഡിഷ്യ ട്രേഡ് സ​െൻററിൽ നടക്കും. കേരളം,- തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നായി നൂറിലധികം സ്ഥാപനങ്ങളാണ് മേളയിൽ സ്റ്റാളുകൾ ഒരുക്കുന്നത്. ബേക്കറി-, ഹോട്ടൽ വ്യവസായരംഗത്ത് നിലവിലുള്ള അത്യാധുനിക യന്ത്രങ്ങളും പ്രദർശനത്തിനുണ്ടാവും. ജി.എസ്.ടി ഉൾപ്പെടെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ പെങ്കടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കേരളം ഉൾപ്പെടെ തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ബേക്കറി, ഹോട്ടൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏഴായിരത്തിലധികം പേർ മേളയിൽ സന്ദർശകരായി എത്തും. കോയമ്പത്തൂർ--പൊള്ളാച്ചി റൂട്ടിൽ ട്രെയിൻ സർവിസ് ഉടൻ--- -കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്പ്രഭു കോയമ്പത്തൂർ: ബ്രോഡ്ഗേജ് പാത നിർമാണം പൂർത്തിയാക്കിയ കോയമ്പത്തൂർ--പൊള്ളാച്ചി റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവിസ് ഉടനാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്പ്രഭു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ, പെരിയനായ്ക്കൻപാളയം, തുടിയല്ലൂർ സ്റ്റേഷനുകളിൽ പുതുതായി നിർമിച്ച പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച കോയമ്പത്തൂർ- ബംഗളൂരു ഉത്കൃഷ്ട് ഡബിൾ ഡെക്കർ എ.സി യാത്രി (ഉദയ്) എക്സ്പ്രസ് ട്രെയിൻ സെപ്റ്റംബർ അവസാനം സർവിസ് തുടങ്ങും. ഉദയ് ട്രെയിൻ സർവിസ് ആരംഭിക്കുന്നതുവരെ ഇതേ റൂട്ടിൽ ജൂലൈ അവസാനത്തിനകം രാത്രികാല ട്രെയിൻ സർവിസ് താൽക്കാലികമായി നടത്താനും ആലോചനയുണ്ട്. രാജ്യത്ത് 140 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സൗകര്യമേർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കോയമ്പത്തൂർ സ്റ്റേഷനിൽ 2.29 കോടി രൂപ ചെലവിൽ മൾട്ടിലെവൽ ബൈക്ക് പാർക്കിങ് സംവിധാനത്തി​െൻറയും 75 ലക്ഷം രൂപ ചെലവിൽ മറ്റ് അടിസ്ഥാനവികസനപദ്ധതികളുടെയും ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.