സുല്‍ത്താന്‍ ബത്തേരി: പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ റോഷിൻ, സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന അനുമോദനം ഏറ്റുവാങ്ങാതെ യാത്രയായി. ബത്തേരി ഗ്രീന്‍ഹില്‍സ് സ്‌കൂളിലെ നിന്ന് 96 ശതമാനം മാര്‍ക്ക് നേടി പ്ലസ് ടു പാസായ ആലപ്പുഴക്കാരനായ റോഷിന്‍, മികച്ചവിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ഏര്‍പ്പെടുത്തിയ അനുമോദനത്തില്‍ പങ്കെടുക്കാനായാണ് വീണ്ടും ചുരം കയറിയത്. പേക്ഷ, അവാര്‍ഡ് വാങ്ങാനാകാതെ, ഇനിയൊരിക്കലും ചുരം കയറേണ്ടതില്ലാതെ റോഷിന്‍ മടങ്ങി. സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ രണ്ടാമത്തെ വിദ്യാര്‍ഥിയാണ് റോഷിന്‍. ചെന്നൈ ഐ.ഐ.ടിയില്‍ നേവല്‍ ആര്‍ക്കിടെക്ട് കോഴ്‌സിന് അഡ്മിഷനും നേടിയിരുന്നു. തിങ്കളാഴ്ചയായിരുന്നു അനുമോദനയോഗം സംഘടിപ്പിച്ചിരുന്നത്. ഇതില്‍ സംബന്ധിക്കാനായി എത്തിയ റോഷിന്‍ മേപ്പാടിയിലുള്ള സുഹൃത്തിെൻറ വീട്ടില്‍ തങ്ങുകയായിരുന്നു. കൂട്ടുകാരുമൊത്ത് ചോലമലപ്പുഴയിലെ കാഴ്ചകള്‍ കാണാനാണ് റോഷിന്‍ പോയത്. ആ കാഴ്ചകള്‍ റോഷിെൻറ അവസാനത്തേതായിരുന്നുവെന്ന് വിശ്വസിക്കാന്‍ കൂട്ടുകാര്‍ക്കോ അധ്യാപകര്‍ക്കോ സാധിക്കുന്നില്ല. നന്നായി സംസാരിക്കുന്ന എല്ലാവെരയും സഹായിക്കുന്ന മികച്ച വിദ്യാര്‍ഥിയായിരുന്നു റോഷിന്‍ എന്ന് അധ്യാപകര്‍ പറഞ്ഞു. രണ്ട് വര്‍ഷം ബത്തേരിയിലെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചത്. ഒടുവില്‍ മിന്നുന്ന നേട്ടവും സ്വന്തമാക്കി വയനാടിനോടും ലോകത്തോടും എന്നേക്കുമായി റോഷിന്‍ വിടപറഞ്ഞു. വേർപാടിെൻറ ഞെട്ടലിലാണ് കൂട്ടുകാരും അധ്യാപകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.