പെൻഷൻ അദാലത്ത് നടത്തും

പെൻഷൻ അദാലത് കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ അപാകതകൾ പരിഹരിക്കുന്നതിനായി വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ജൂലൈ മൂന്നിന് അദാലത് സംഘടിപ്പിക്കും. പരാതിയുള്ളവർ ബാങ്ക് പാസ്ബുക്ക്, പെൻഷൻബുക്ക്, ആധാർ കാർഡ് സഹിതം പങ്കെടുക്കണം. ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഡി.സി.എ പ്രവേശനത്തിനായി തിരുവനന്തപുരം എൽ.ബി.എസ് സ​െൻററിലേക്ക് അപേക്ഷ ക്ഷണിച്ചു. വരുമാനത്തി​െൻറ അടിസ്ഥാനത്തിൽ 50, 75 എന്നിങ്ങനെയും എസ്.സി,- എസ്.ടി വിഭാഗക്കാർക്ക് 100ഉം ഫീസ് ഇളവ് ലഭിക്കും. അപേക്ഷഫോറം ജൂലൈ അഞ്ചുവരെ കോഴിക്കോട് സിവിൽ സ്റ്റേഷനു എതിർവശത്തുള്ള തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ല കാര്യാലയങ്ങളിൽ 10നകം സമർപ്പിക്കണം. ഫോൺ: 0495 2372480.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.