ജില്ലയിൽ അഞ്ചു​ ബാറുകൾ തുറന്നു

പുതിയ മദ്യനയം ജില്ലയിൽ അഞ്ചു ബാറുകൾ തുറന്നു കോഴിക്കോട്: പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽ ഞായറാഴ്ച അഞ്ചു ബാറുകൾ തുറന്നു. നഗരത്തിലെ മൂന്നും ഗ്രാമീണ മേഖലയിലെ രണ്ടും ബാറുകളാണ് തുറന്നത്. അതേസമയം, ദേശീയപാതയിൽ നിന്നുള്ള ദൂരപരിധി സംബന്ധിച്ച പരാതിയെ തുടർന്ന് വടകരയിലെ ഗായത്രി ബിയർ-വൈൻ പാർലർ പൂട്ടി. കുറ്റ്യാടിയിലെ ഫ്ലെയർ, മുക്കത്തെ ഹിൽസൈഡ് വ്യൂ, മിനി ബൈപാസിലെ കോവിലകം, പുതിയറയിലെ മഹാറാണി, ബീച്ച് ഹോട്ടൽ എന്നിവയാണ് പ്രവർത്തനം തുടങ്ങിയ ബാറുകളെന്ന് എക്സൈസ് കോഴിക്കോട് ഡിവിഷനൽ ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് അറിയിച്ചു. ഇവയെല്ലാം നേരത്തേതന്നെ ത്രീ സ്റ്റാർ ലൈസൻസ് ഉള്ളവയാണ്. ശനിയാഴ്ചതന്നെ ലൈസൻസ് ഫീസായ 28 ലക്ഷം അടച്ചാണ് ഇവ അനുമതി നേടിയത്. ജില്ലയിൽ പ്രവർത്തിക്കുന്ന ഇരുന്നൂറിലേറെ കള്ളുഷാപ്പുകളുടെ ലൈസൻസും എക്സൈസ് അധികൃതർ പുതുക്കിനൽകിയിട്ടുണ്ട്. വെസ്റ്റ്ഹിൽ ബീച്ച് റോഡിലുള്ള ബിവറേജസ് കോർപറേഷ‍​െൻറ ഗോഡൗണിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മദ്യം എത്തിച്ചത്. ചിലയിടത്ത് മദ്യം എത്താൻ വൈകിയതിനാൽ ഉച്ചയോടെയാണ് പ്രവർത്തനം തുടങ്ങിയത്. പുതിയ മദ്യനയപ്രകാരം വിദേശമദ്യത്തോടൊപ്പം കള്ളും ബാറുകളിൽ വിൽക്കാമെങ്കിലും അതിനുള്ള ഒരുക്കം പലയിടത്തും തുടങ്ങിയില്ലെന്നാണ് വിവരം. സുപ്രീംകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലുള്ള ദൂരപരിധി സംബന്ധിച്ച പരാതി ഉയർന്നതിനെ തുടർന്നാണ് ദേശീയപാതക്കരികിൽ വടകര എടോടി റോഡിലുള്ള ഗായത്രി ബിയർ-വൈൻ പാർലർ ഞായറാഴ്ച പൂട്ടിയത്. ദേശീയപാതയിൽനിന്ന് 500 മീറ്റർ വിട്ടുമാറിയാവണം മദ്യശാലകൾ പ്രവർത്തിക്കേണ്ടത് എന്നിരിക്കെ ഗായത്രി ബിയർ-വൈൻ പാർലറിലേക്ക് 300 മീറ്റർ ദൂരം മാത്രമേയുള്ളൂ. തൊട്ടടുത്ത് എടോടി ജങ്ഷനിൽ ബിവറേജസ് കോർപറേഷ​െൻറ മദ്യഷാപ്പ് തുറന്നതിനു പിന്നാലെയായിരുന്നു ഗായത്രി ബിയർ-വൈൻ പാർലറും തുറന്നത്. എക്ൈസസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് രാവിലെയാണ് ഗായത്രി പൂട്ടിയത്. ഇവിടത്തെ മദ്യത്തി​െൻറ സ്റ്റോക്ക് എടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പൂട്ടാൻ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.