ചോമ്പാല: എൽ.ഡി.എഫ് സർക്കാറിെൻറ അധ്യാപകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ ധർണ നടത്തി. 2016-17, 2017-18 വർഷത്തെ തസ്തികനിർണയം നടത്തി പുതിയ തസ്തികകൾ ഉൾപ്പെടെ എല്ലാ നിയമനങ്ങൾക്കും അംഗീകാരം നൽകുക, രാഷ്ട്രീയ പകപോക്കലിെൻറ ഭാഗമായി അധ്യാപകരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം ഐ. മൂസ ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. പി.കെ. കോയ, എൻ.കെ. പ്രകാശൻ, പി.ആർ. പാർഥസാരഥി, എൻ. അനിത, പി.കെ. രാജേഷ്, പി. രാജീവൻ, പി. സുധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.