എടക്കഴിക്കടവ് തോട് മാലിന്യമുക്തമാക്കാൻ യുവാക്കൾ രംഗത്തിറങ്ങി ഫറോക്ക്: മാലിന്യത്തോടായി ഒഴുകുന്ന എടക്കഴിക്കടവ് തോടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ പദ്ധതിയുമായി ഒരുപറ്റം യുവാക്കൾ രംഗത്ത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊപ്പം രോഗഭീഷണിയുമുയർത്തിയാണ് എടക്കഴിക്കടവ് തോടും കടലുണ്ടി പുഴയും മലിനമായിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്താണ് കടലുണ്ടി വടക്കുമ്പാട് പുഴ സ്ഥിതിചെയ്യുന്നത്. പുഴയുടെ കൈവഴിയായ തോട്ടിലേക്ക് വേലിയേറ്റത്താൽ മാലിന്യങ്ങൾ കയറുകയും വേലിയിറക്കത്തിൽ അടിയുന്നതുമാണ് പ്രദേശത്തെ തോട് മലിനമയമാകാൻ കാരണം. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയിലാണ്. ഒട്ടേറെ തവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് പ്രദേശത്തെ ഒരുപറ്റം യുവാക്കൾ ഒത്തുചേർന്ന് 1500 മീറ്ററിലധികം വരുന്ന തോട്ടിലെ മാലിന്യം നീക്കംചെയ്തത്. സ്രാങ്ക്പടി, അത്തംവളവ്, കുറ്റിപ്പടി, കഷായപ്പടി, പുറ്റെക്കാട്, മേലായ് വളപ്പ് എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോടാണിത്. ശുചീകരണത്തിന് ടി.കെ. മുജീബ്, ഇ.എം. സുബൈർ, ടി. താജുദ്ദീൻ, കെ.പി. മുജീബ്, പുക്കാട്ട് ജയൻ, റിഷാദ്, ടി.പി. അലി അക്ബർ, ടി.പി. ശിഹാബ്, ഇ. മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.