must... പ്രവാസി സംഘം കുടുംബസംഗമം കടലുണ്ടി: കേരള പ്രവാസി സംഘം കടലുണ്ടി പഞ്ചായത്ത് കുടുംബസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ ബോർഡ് അംഗം ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. എം. യഹ് യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. നിഷ, പ്രകാശൻ പേരോത്ത്, കെ. ഗംഗാധരൻ, സി.കെ. വിജയകൃഷ്ണൻ, ഒ. ഭക്തവത്സലൻ, എം.സി. നാസർ, കെ. അബ്ദുൽ ഗഫൂർ, ടി. കരുണാകരൻ എന്നിവർ സംസാരിച്ചു. കടലുണ്ടി പ്രവാസി വാട്സ്ആപ് ഗ്രൂപ് സ്വരൂപിച്ച ഫണ്ട് ഗൾഫിൽ മരിച്ച ചെറുകാട്ട് സുരേഷിെൻറ കുടുംബത്തിന് കൈമാറി. മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രവാസജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു. ചടങ്ങിൽ ക്ഷേമനിധി ഫോറം വിതരണവും നടത്തി. ഭാരവാഹികൾ: സി. സജിത്ത് (പ്രസി), ഉമ്മർ ബാദുഷ (സെക്ര). photo: kerala pravasi sangam കേരള പ്രവാസി സംഘം കടലുണ്ടി പഞ്ചായത്ത് കുടുംബസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.