ഹിറാ സെൻറർ നാളെ ഉദ്​ഘാടനം ചെയ്യും

ഹിറാ സ​െൻറർ നാളെ ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: പുറക്കാട് ഇസ്ലാമിക് സ​െൻറർ ഫോർ സ്റ്റഡീസ് ആൻഡ് ഇൻഫർമേഷ​െൻറ രജതജൂബിലി ഉപഹാരമായ ഹിറാ സ​െൻറർ ജൂലൈ രണ്ടിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുമെന്ന് െഎ.ഡി ട്രസ്റ്റ് ചെയർമാൻ സി. ഹബീബ് മസ്ഉൗദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാലര പതിറ്റാണ്ടിലേറെയായി പുറക്കാടും പരിസരപ്രദേശങ്ങളിലും ൈവജ്ഞാനിക സേവനങ്ങൾ നിർവഹിച്ചുവരുന്ന ഇൗ ഗ്രന്ഥാലയം ഇസ്ലാമിക് സ​െൻറർ ഫോർ സ്റ്റഡീസ് ആൻഡ് ഇൻഫർമേഷൻ എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടിട്ട് കാൽനൂറ്റാണ്ട് തികയുകയാണ്. വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ തുടക്കംകൂടിയാണ് രാവിലെ ഒമ്പതിന് കിടഞ്ഞിക്കുന്ന് ഹിറാ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന പരിപാടി. രാവിലെ ഒമ്പതിന് പൗരസംഗമം കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ മുഖ്യാതിഥിയാകും. ഉച്ചക്ക് 2.30ന് പൊതുപരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ ആദരിക്കും. സാംസ്കാരിക സമ്മേളനം പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രഫ. കടത്തനാട്ട് നാരായണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പി. റുക്സാന, സി. കുഞ്ഞമ്മദ്, എം.കെ. നായർ, ഇ. കുമാരൻ, സി. ലുക്കുമാൻ എന്നിവർ പെങ്കടുക്കും. 7.15ന് ജമാഅത്തെ ഇസ്ലാമി അമീർ എം.െഎ. അബ്ദുൽ അസീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് വി.പി. ബഷീർ മുഖ്യപ്രഭാഷണം നടത്തും. സ​െൻറർ ഡയറക്ടർ സി. കുഞ്ഞഹമ്മദ് ജൂബിലി ആഘോഷ പ്രഖ്യാപനം നടത്തും. ജമാഅത്തെ ഇസ്ലാമി വനിതാഘടകം ജില്ല പ്രസിഡൻറ് ആർ.സി. സാബിറ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ, എസ്.െഎ.ഒ സംസ്ഥാന സമിതി അംഗം ഷബീർ കൊടുവള്ളി എന്നിവർ സംസാരിക്കും. വാർത്തസേമ്മളനത്തിൽ പി.കെ. മൊയ്തു, എം. സഹീർ, എ.എം. ഷക്കീർ മുഹമ്മദ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.