ന്യൂഡൽഹി: ചെറുകിട നിക്ഷേപകർക്ക് തിരിച്ചടിയായി പബ്ലിക് പ്രോവിഡൻറ് ഫണ്ട്, കിസാൻ വികാസ്പത്ര, സുകന്യസമൃദ്ധി പോലുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ ജൂലൈ-സെപ്റ്റംബർപാദത്തിലെ പലിശനിരക്ക് കേന്ദ്രസർക്കാർ 0.1 ശതമാനം കുറച്ചു. ഇതുപ്രകാരം പബ്ലിക് പ്രോവിഡൻറ് ഫണ്ട് വാർഷിക നിരക്ക് 7.8 ശതമാനവും കിസാൻ വികാസ് പത്രയുേടത് 7.5 ശതമാനവും സുകന്യസമൃദ്ധി അക്കൗണ്ട് പദ്ധതിയുേടത് 8.3ശതമാനവുമായിരിക്കും. കഴിഞ്ഞവർഷം ഏപ്രിൽ മുതലാണ് ചെറുകിട നിക്ഷേപങ്ങളുടെ പലിശനിരക്ക് ഒാരോ പാദത്തിലും പുതുക്കി നിശ്ചയിക്കുന്ന രീതിക്ക് തുടക്കമായത്. 2015-16ൽ 8.7 ശതമാനം വരെ പലിശ അനുവദിച്ചിരുന്ന പബ്ലിക് പ്രോവിഡൻറ് ഫണ്ടിെൻറ നിരക്ക് ഇതിനുശേഷം പല തവണ കുറച്ചാണ് 7.8 ശതമാനത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.