പഠനോപകരണ വിതരണം മുക്കം: വൈ.എം.സി.എയുടെ നേതൃത്വത്തിൽ മുത്തേരി യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ വിതരണം ചെയ്തു. ഷിബു ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.ടി. സുലൈമാൻ, പ്രധാനാധ്യാപകൻ സി.കെ. വിജയൻ, പി.ടി.എ പ്രസിഡൻറ് സുനീഷ് എന്നിവർ സംസാരിച്ചു. പി.ജെ. കുര്യൻ സ്വാഗതവും, സെക്രട്ടറി റിജി കിഴക്കരക്കാട്ട് നന്ദിയും പറഞ്ഞു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു താമരശ്ശേരി: പൂനൂർ കാന്തപുരം അലിയൻകണ്ടി പരേതനായ ഗോപാലൻ-പത്മിനി ദമ്പതികളുടെ മകൻ രഞ്ജിത്ത് (30) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഉടൻ ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം എറണാകുളം അമൃത ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് തയാറായി നിൽക്കുകയാണ്. ഏതാണ്ട് 30 ലക്ഷം ചികിത്സക്കായി ആവശ്യമുണ്ട്. എന്നാൽ കൂലിപ്പണിക്കാരനായ രഞ്ജിത്തിന് യാതൊരു നിവൃത്തിയുമില്ലാത്തതിനാൽ നാട്ടുകാർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ രക്ഷാധികാരിയും നജീബ് കാന്തപുരം ചെയർമാനും വാർഡ് മെംബർ എ.പി. രാഘവൻ വർക്കിങ് ചെയർമാനും പി.കെ. രാമൻകുട്ടി കൺവീനറും ടി.സി. രമേശൻ മാസ്റ്റർ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫോൺ-: 9048092628, 9745847660. അക്കൗണ്ട് നമ്പർ: -100621201020028. ഐ.എഫ്.സി കോഡ് IBKL0114KO1 (India), FDRLOSMEOO1 (GULF).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.