നിരീക്ഷണ കാമറ ഇനിയും വന്നില്ല; പണം പോകും കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡ്​

കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പോക്കറ്റടിക്കാരുടെ സ്വന്തമിടമായി തുടരുന്നു. നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പാകാത്തതാണ് മുഖ്യ പ്രശ്നം. ദിവസം ചുരുങ്ങിയത് മൂന്നു പേർക്കെങ്കിലും പണവും രേഖകളും നഷ്ടപ്പെടുന്നതായി ജീവനക്കാർതന്നെ പറയുന്നു. പോക്കറ്റടി നടക്കുന്ന ബസുകൾ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിടുന്നതും നിത്യ സംഭവമാണ്. സ്േറ്റഷനിലെത്തുേമ്പാേഴക്കും പോക്കറ്റടിക്കാരുടെ സംഘം പണം കൈമാറിക്കഴിഞ്ഞിരിക്കും. ഇതിനാൽ പണം മിക്കവാറും തിരിച്ച് കിട്ടാറില്ല. സ്ഥിരം സംഘങ്ങളാണ് പിന്നിലെങ്കിലും പൊലീസിനൊന്നും ചെയ്യാനാവുന്നില്ല. പോക്കറ്റടിക്കാരുടെ മറ്റ് കേന്ദ്രങ്ങളായിരുന്ന റെയിൽവേ സ്േറ്റഷനിലും മൊഫ്യൂസിൽ സ്റ്റാൻഡിലും നിരീക്ഷണ കാമറകൾ വന്നതോടെ നഗരത്തിലെ പോക്കറ്റടി, സാമൂഹിക വിരുദ്ധ സംഘങ്ങൾ കെ.എസ്.ആർ.ടിസി സ്റ്റാൻഡിലേക്ക് മാറിയ സ്ഥിതിയാണ്. ടെർമിനൽ സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങിയിട്ടില്ല. നഗരത്തിലെ ചെറിയ കടകളിൽപോലും സുരക്ഷക്കായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുമ്പോഴാണ് രാത്രിയും പകലുമെന്നില്ലാതെ യാത്രക്കാർ വന്നുപോവുന്ന ടെർമിനലി​െൻറ ഇൗ ദുഃസ്ഥിതി. മാസങ്ങൾക്ക് മുമ്പ് കാമറ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാമറ െവക്കാൻ സ്ഥലം നിർണയിക്കുകയല്ലാതെ തുടർ നടപടിയായില്ല. അഞ്ചു മിനിറ്റിനിടെ ഒരു ബസു വീതം ഇവിടെനിന്ന് സർവിസ് നടത്തുന്നുണ്ട്. സ്റ്റാൻഡിൽ പോക്കറ്റടി സ്ഥിരമായതോടെ ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർ സ്റ്റാൻഡി​െൻറ ചുമതലയുള്ള കേരള ട്രാൻസ്പോർട്ട് െഡവലപ്മ​െൻറൽ ഫിനാൻസ് കോർപറേഷനോട് (കെ.ടി.ഡി.എഫ്.സി) കാമറ െവക്കാൻ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സിക്ക് കെട്ടിടം ഇതുവരെ അനുവദിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.