വയലിൽ മൊയ്തീൻ കോയ ഹാജി അനുസ്മരണം മുക്കം: രാഷ്ട്രീയ, സാമൂഹികമേഖലകളിൽ കറകളഞ്ഞ വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു വയലിൽ മൊയ്തീൻകോയ ഹാജിയെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. മുക്കത്ത് ജില്ല കോൺഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദർശ് രജീന്ദ്രെനയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പരിപാടിയിൽ ആദരിച്ചു. ഡി.സി.സി ഓഫിസിൽ സ്ഥാപിക്കാനുള്ള മൊയ്തീൻകോയ ഹാജിയുടെ ഫോട്ടോ ആര്യാടൻ മുഹമ്മദ് അനാച്ഛാദനം ചെയ്തു. പരിപാടിക്കുശേഷം നേതാക്കൾ പ്രതീക്ഷ സ്പെഷൽ സ്കൂൾ കുട്ടികളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ സി.ജെ. ആൻറണി, വൈസ് ചെയർമാൻ എം.ടി. അഷ്റഫ്, ട്രഷറർ ബാബു കെ. പൈക്കാട്ട്, യു.ഡി.എഫ് ജില്ല കൺവീനർ വി. കുഞ്ഞാലി, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ കെ. ബാബു, വി.ഡി. ജോസഫ്, മോയൻ കൊളക്കാടൻ, കുമാരി രമ്യ ഹരിദാസ്, വി.എൻ. ജംനാസ്, മുഹമ്മദ് ദിശാൽ, സജീഷ് മുത്തേരി, വി.പി. റഷീദ്, അബ്ദു കൊയങ്ങോറൻ, ഫിലിപ് പാമ്പാറ, അബ്ദുറഹിമാൻ ഇടക്കുനി, പി.സി. മാത്യു, ബിജു താന്നിക്കാകുഴി, സണ്ണി കാപ്പാട്ടുമല, എൻ.പി. ഷംസുദ്ദീൻ, യു.പി. മരക്കാർ, ജോസ് പള്ളിക്കുന്നേൽ, സൂഫിയാൻ ചെറുവാടി, വി. കുഞ്ഞാലി ഹാജി, വി. അബ്ദുല്ലക്കോയ ഹാജി, വി. അബ്ദുൽ ജലീൽ, എൻ. അപ്പുക്കുട്ടൻ, ഫ്രാൻസിസ് മുക്കിലിക്കാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.