ഒാമശ്ശേരി: പഞ്ചായത്തിെൻറയും ആരോഗ്യവകുപ്പ്, വ്യാപാരിവ്യവസായിസമിതി, ഏകോപനസമിതി, ഡ്രൈവേഴ്സ് യൂനിയൻ, വിവിധ സന്നദ്ധസംഘടനപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ജെ. മനു ഉദ്ഘാടനം ചെയ്തു. മുഴുവൻ വാർഡ് തലങ്ങളിലും ശുചിത്വയോഗങ്ങൾ ചേർന്ന് ശുചീകരണപ്രവർത്തനങ്ങൾ നടത്താനും ബോധവത്കരണ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ജനപ്രതിനിധികൾ, ആരോഗ്യസേന, ആശവർക്കർമാർ, കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് വാർഡ് തലത്തിൽ ശുചീകരണ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.