ബാലുശ്ശേരി: പകർച്ചവ്യാധികളും വൈറൽപനിയും വ്യാപകമാകുന്ന സാഹചര്യത്തിലും ബാലുശ്ശേരി ടൗണിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും നീക്കാൻ അധികൃതർ തയാറായിട്ടില്ല. ബസ്സ്റ്റാൻഡിൽ ഇ-േടായ്ലറ്റിന് സമീപം മാലിന്യവും മലിനജലവും കെട്ടിക്കിടന്ന് കൊതുകുവളർത്തൽ കേന്ദ്രമായി. കഴിഞ്ഞയാഴ്ച പഞ്ചായത്ത് മുൻൈകെയടുത്ത് ടൗണിലെ ഒാടകളിലെ മാലിന്യവും മണ്ണും നീക്കിയിരുന്നു. മഴ പെയ്താൽ മലിനജലം റോഡിലൂടെ ഒഴുകി കാൽനടയാത്രപോലും ദുസ്സഹമായതിനെ തുടർന്നുള്ള മുറവിളിക്കുശേഷമാണ് ഒാടകൾ വൃത്തിയാക്കിയത്. ബസ്സ്റ്റാൻഡിൽ അഞ്ചുവർഷം മുമ്പ് ഇ-ടോയ്ലറ്റ് സ്ഥാപിച്ച അന്നുമുതൽ ഉപയോഗശൂന്യമാണ്. ഇത് പൊളിച്ചുമാറ്റുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. എട്ടുലക്ഷത്തോളം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് ഉപയോഗിച്ചാണ് ടോയ്ലറ്റ് നിർമിച്ചിരുന്നത്. .................... kp5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.