കോഴിക്കോട്: ചെറിയ മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന മാവൂർറോഡിലെ പ്രശ്നപരിഹാരത്തിന് നഗരസഭയുടെ നടപടി തുടങ്ങി. മാലിന്യവും മഴെവള്ളവും പരന്നൊഴുകുന്നത് തടയാൻ ഒാടകൾ വൃത്തിയാക്കുന്ന നടപടിയാണ് തുടങ്ങിയത്. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബുകൾ വലിയ ക്രെയിൻ ഉപേയാഗിച്ച് എടുത്ത് മാലിന്യവും തടസ്സങ്ങളും നീക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. അരയിടത്തുപാലം ജങ്ഷനിൽനിന്നുള്ള മാലിന്യങ്ങളാണ് മാറ്റിത്തുടങ്ങിയത്. ഒരാഴ്ചക്കകം പണി തീർക്കാനാണ് ശ്രമം. മാവൂർ റോഡും ഒാടയും പൊതുമരാമത്ത് വിഭാഗത്തിെൻറ നിയന്ത്രണത്തിലാണ്. ഒാടയിലെ മണ്ണ് നീക്കുന്നതിന് ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഒാപറേറ്റിവ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രാത്രിസമയത്താണ് മണ്ണും മാലിന്യവും നീക്കുന്നതെങ്കിലും ബുദ്ധിമുട്ടില്ലാത്ത ഭാഗങ്ങളിൽ പകലും പണിയെടുക്കാനാണ് തീരുമാനം. മഴയിൽ വെള്ളം ഉയരുേമ്പാൾ സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യവും മറ്റും റോഡിലേക്ക് ഒഴുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിക്കാനാണ് നഗരസഭയുടെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി. നായനാർ മേൽപാലത്തിന് വടക്കുള്ള റോഡിലെ ഒാട വെള്ളിയാഴ്ച തുറന്ന് വൃത്തിയാക്കിയപ്പോൾ നിറയെ കമ്പിക്കഷണങ്ങളും മറ്റും വീണ് ഒഴുക്ക് തടസ്സപ്പെട്ടതായി കണ്ടെത്തി. ഇൗ ഭാഗത്ത് വലിയ െകട്ടിടങ്ങളുടെ നിർമാണം നടക്കുകയാണ്. കെട്ടിടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനിടെ സ്ലാബുകൾ പലയിടത്തും തകർന്നിട്ടുണ്ട്. ഒാടയിൽ താഴുന്ന വലിയ കമ്പിക്കഷണങ്ങളും മറ്റും നീക്കാതെ അവിടെത്തന്നെ നിക്ഷേപിക്കുന്നതാണ് വെള്ളക്കെട്ടിന് മുഖ്യകാരണം. പ്ലാസ്റ്റിക് കവറുകൾ ഒാടകളിൽ നിറയുന്നതിന് ശമനമുണ്ടായെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി എറിഞ്ഞ് ഒാടകളിൽ നിറയുന്നത് തുടരുന്നു. വാർഡുതലത്തിൽ കർമസമിതികളുടെ നേതൃത്വത്തിൽ ഒാട വൃത്തിയാക്കൽ നടത്തുന്നതിനൊപ്പം വലിയ ഒാവുചാലുകൾ വൃത്തിയാക്കാൻ ഉൗരാളുങ്കൽ സൊൈസറ്റിക്ക് കരാർ കൊടുത്തിരിക്കയാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.