കോഴിക്കോട്: രാജ്യത്ത് വളർന്നുവരുന്ന ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾക്കെതിരെ സമൂഹമാധ്യമകൂട്ടായ്മയായ 'നോട്ട് ഇൻ മൈ നെയിം' ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ പ്രതിഷേധസംഗമം നടത്തി. അന്വേഷി പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കുകയെന്നതാണ് നാടിെൻറയും നാട്ടുകാരുടെയും ആവശ്യെമന്ന് അവർ പറഞ്ഞു. സ്വേച്ഛാധിപതികൾ മാറിവരുമെങ്കിലും അവയെ അതിജീവിക്കാൻ ജനാധിപത്യത്തിനാവും. വനിതകളടക്കം നിരവധിപേർ പെങ്കടുത്തു. പ്രഫ. കെ.വി. ഉമർ ഫാറൂഖ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.